അറിയിപ്പുകൾ / ജോലി ഒഴിവുകൾ


സി.ഡിറ്റിൽ സ്‌കാനിങ് അസിസ്റ്റന്റ് താൽകാലിക പാനൽ ഒഴിവ്
സർക്കാർ സ്വയംഭരണ സ്ഥാപനമായ സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കി വരുന്ന ഡിജിറ്റൈസേഷൻ പ്രോജക്ടുകളുടെ സ്‌കാനിംഗ് ജോലികൾ നിർവഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തിൽ താൽക്കാലികമായി പരിഗണിക്കുന്നതിനായി സ്‌കാനിങ് അസിസ്റ്റന്റുമാരുടെ പാനൽ തയ്യാറാക്കുന്നു. അപേക്ഷകർ പത്താം ക്ലാസ് വിജയിച്ചിരിക്കണം. കമ്പ്യൂട്ടർ പരിജ്ഞാനം നിർബന്ധം. പകൽ രാത്രി ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ തയ്യാറുള്ളവർക്ക് മുൻഗണന. പൂർത്തീകരിക്കുന്ന
 

ജോലിക്ക് അനുസൃതമായായിരിക്കും പ്രതിഫലം. താൽപര്യമുള്ളവർ സിഡിറ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ www.cdit.org ൽ ജനുവരി 17ന് വൈകിട്ട് അഞ്ചിനകം ഓൺലൈനായി രജിസ്റ്റർ ചെയ്ത് ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റും അപ്ലോഡ് ചെയ്യണം.

വ്യവസായ കൈത്തറി പ്രദർശന മേള തൃശൂരിൽ 13 മുതൽ 
ജനുവരി 13 മുതൽ 16 വരെ ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ടിൻടെക്‌സ് 2022 വ്യവസായ  കൈത്തറി പ്രദർശന മേള തൃശൂരിൽ നടക്കും. തേക്കിൻകാട് മൈതാനിയിൽ നടക്കുന്ന മേളയിൽ ഭക്ഷ്യോൽപന്നങ്ങൾ, ഗാർമെന്റ്‌സ്, കൈത്തറി കരകൗശല വസ്തുക്കൾ, ആയുർവേദ ഉൽപന്നങ്ങൾ  എന്നിവയുടെ വൈവിധ്യമാർന്ന പ്രദർശനവും വിപണനവും ഉണ്ടാകും. രുചി പെരുമയിൽ തീർത്ത പ്രത്യേക ഫുഡ് കോർട്ടും ഒരുക്കും. വൈകീട്ട് വിവിധ കലാ സാംസ്‌കാരിക പരിപാടികളും മേളയുടെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. ജില്ലയിലെ ചെറുകിട, സൂക്ഷ്മ സംരംഭ ഉൽപന്നങ്ങൾ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കാൻ ലക്ഷ്യം വെച്ചാണ് വ്യവസായ വാണിജ്യ വകുപ്പ് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. 48 സ്റ്റാളുകളിൽ 26 വ്യവസായ സംരംഭ സ്റ്റാളുകളും കൈത്തറികരകൗശല മേഖലയിൽ നിന്നും 17 സ്റ്റാളുകളും ഖാദി ബോർഡ്, കുടുംബശ്രീ, കയർ മേഖലയിൽ നിന്നുള്ള സ്റ്റാളുകളും കേരള ഫിനാൻഷ്യൽ കോർപറേഷൻ, കേന്ദ്ര സർക്കാർ സ്ഥാപനമായ എം എസ് എം ഇ ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റിയൂട്ട്, ലീഡ് ബാങ്ക് എന്നീ സ്റ്റാളുകളും ഉണ്ടാകും.

റീച്ചിൽ സ്‌റ്റേറ്റ് ഹെഡ് തസ്തികയിൽ ഒഴിവ്
കേരള സ്‌റ്റേറ്റ് വുമൺ ഡെവലപ്പ്‌മെന്റ് കോർപ്പറേഷന് കീഴിലുള്ള റിസോഴ്‌സ് എൻഹാൻഡ് അക്കാദമി ഫോർ കരിയർ ഹൈറ്റ്‌സ് (റീച്ച്) ഫിനിഷിങ് സ്‌കൂളിൽ സ്‌റ്റേറ്റ് ഹെഡ് തസ്തികയിൽ ഒരു ഒഴിവുണ്ട്. ഓൺലൈനായി അപേക്ഷിക്കണം. തിരുവനന്തപുരത്താണ് നിയമനം. യോഗ്യത: മാനേജ്‌മെന്റ്' എൻജിനീയറിങ് ഫസ്റ്റ് ക്ലാസ്സ് ബിരുദാനന്തരബിരുദം. 7 വർഷത്തെ പ്രവൃത്തിപരിചയം. പ്രായപരിധി: 45 വയസ്സ്. വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.cmdkeral.net എന്ന വെബ്‌സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 12.



Post a Comment

0 Comments