വിലങ്ങന്നൂർ വാർഡ് ഗ്രാമസഭ ഉദ്ഘാടനം ചെയ്ത് പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ സംസാരിക്കുന്നു
വിലങ്ങന്നൂർ. പീച്ചിഡാം മുളങ്കുന്നത്തുകാവ് റൂട്ടിൽ കെഎസ്ആർടിസി ബസ്സ് സർവ്വീസ്സ് ആരംഭിക്കണമെന്നും, മലയോര ഹൈവേയ്ക്കായി സ്ഥലം ഏറ്റെടുക്കുമ്പോൾ ഭൂമിയും, വീടും നഷ്ടപ്പെടുന്നവർക്ക് അർഹമായ നഷ്ടപരിഹാരതുക നൽകണമെന്നും, ഐ ടി ഐ പീച്ചിയിൽ തന്നെ ആരംഭിക്കണമെന്നും ആവശ്യമുന്നയിച്ച് വിലങ്ങന്നൂർ ഗ്രാമസഭ പ്രമേയം പാസ്സാക്കി. പാണഞ്ചേരി ഗ്രാമപഞ്ചാായത്ത് പതിനഞ്ചാം വാർഡ് ഗ്രാമസഭ വിലങ്ങന്നൂർ എസ്എൻഡിപിയിൽ പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു.പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ വലിച്ചെറിയാതെ ഹരിത കർമ്മസേനയ്ക്ക് നൽകി പഞ്ചായത്തിന്റെ പ്ലാസ്റ്റിക്ക് മാലിന്യ നിർമാർജ്ജനയജ്ഞത്തിൽ എല്ലാവരും സഹകരിക്കണമെന്ന് സാവിത്രി സദാനന്ദൻ അഭ്യർത്ഥിച്ചു. വാർഡ് മെമ്പർ ഷൈജു കുരിയൻ അധ്യക്ഷത വഹിച്ചു. വികസന സമിതി ചെയർമാൻ കെ.സി ചാക്കോ, എം.കെ ശിവരാമൻ, കോഓർഡിനേറ്റർ ദീപ, ബിനു കെ.വി, എന്നിവർ സംസാരിച്ചു.
0 Comments