ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ പൂമൂടൽ വഴിപാട് സമർപ്പിച്ചു


പട്ടിക്കാട്. മകരച്ചൊവ്വ മഹോത്സവത്തിന്റെ ഭാഗമായി ചെമ്പൂത്ര കൊടുങ്ങല്ലൂർ കാവ് ഭഗവതി ക്ഷേത്രത്തിൽ പൂമൂടൽ വഴിപാട് സമർപ്പിച്ചു. ആറുതരം പുഷ്പ മാലകൾ കൊണ്ട് ദേവിയെ അണിയിച്ചൊരുക്കുന്ന പ്രധാനപ്പെട്ട വഴിപാടാണ് പൂമൂടൽ. ഇതിനോടനുബന്ധിച്ച് ശ്രീകോവിലിനു മുന്നിൽ ഏലൂർ ബിജു അവതരിപ്പിച്ച സോപാനസംഗീതവും ഉണ്ടായിരുന്നു. ക്ഷേത്രം മേൽശാന്തി സി.എം മനീഷ് ചടങ്ങിന് കാർമികത്വം വഹിച്ചു. ക്ഷേത്രം പ്രസിഡൻറ് കെ കെ രാജേഷ്, സെക്രട്ടറി കെ.ടി ഉണ്ണികൃഷ്ണൻ, ഖജാൻജി വി.കെ ചന്ദ്രൻ, വൈസ് പ്രസിഡൻറ് എം.കെ ഗിരിജാ വല്ലഭൻ, ജോയിൻ സെക്രട്ടറി പി.ആർ രാജേഷ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments