താണിപ്പാടത്ത് ദേശീയപാതയിലെ പുതിയ ടാറിംഗ് വീണ്ടും പൊളിച്ച് റീടാറിംഗ് ആരംഭിച്ചു


പട്ടിക്കാട്. ദേശീയപാതയിൽ ടാറിംഗ് നടത്തി ദിവസങ്ങൾക്കുള്ളിൽ ഇളകിപ്പോയ ഭാഗം പൊളിച്ചു കളഞ്ഞ് വീണ്ടും ടാറിംഗ് ആരംഭിച്ചു. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ ടാറിംഗ് നടത്തിയ ഭാഗമാണ് വാഹനങ്ങൾ ഓടി തുടങ്ങിയതോടെ ഇളകാൻ തുടങ്ങിയത്.  ഇതു മൂലം റോഡിന് നടുവിൽ നീളത്തിൽ വിള്ളൽ രൂപപ്പെട്ടു. ഗുണനിലവാരമില്ലാത്ത ടാറിംഗ് നടത്തി അതിവേഗം നിർമ്മാണം പൂർത്തിയാക്കി  ടോൾ പിരിക്കാനുള്ള ശ്രമമാണ് കരാർ കമ്പനി നടത്തുന്നത് എന്ന ആരോപണവും ഉയർന്നിരുന്നു. ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ആർവൈഎഫ് തൃശൂർ ജില്ല സെക്രട്ടറി വിഷ്ണു രവീന്ദ്രൻ ജില്ല കളക്ടർക്ക് പരാതി നൽകി. പ്രദേശത്തെ ടാറിങ് പൊളിച്ചുമാറ്റി പുതിയ ടാറിങ്ങ്  നടത്തണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടതോടെ ഇന്ന് രാവിലെ കമ്പനി അധികൃതരെത്തി പണികൾ ആരംഭിക്കുകയായിരുന്നു.



Post a Comment

0 Comments