കുതിരാൻ തുരങ്കത്തിലെ എക്‌സ്‌ഹോസ്റ്റുകൾ വീണ്ടും പ്രവർത്തിക്കാതായി


വഴുക്കുംപാറ. കുതിരാനിലെ ഒന്നാം തുരങ്കത്തിനകത്തെ എക്‌സ്‌ഹോസ്റ്റുകൾ കഴിഞ്ഞ നാലു ദിവസമായി പ്രവർത്തിക്കുന്നില്ല. സംഭവത്തിൽ ആർവൈഎഫ് തൃശ്ശൂർ ജില്ലാ സെക്രട്ടറി വിഷ്ണു രവീന്ദ്രൻ ജില്ല കളക്ടർക്ക് പരാതി നൽകി. മുൻപും ഇതുപോലെ എക്‌സ്‌ഹോസ്റ്റുകൾ പ്രവർത്തിക്കാതിരുന്നിട്ടുണ്ട്. നിലവിൽ വാഹനങ്ങളിൽ നിന്നും പുറത്തുവരുന്ന പുക തുരങ്കത്തിൽ തന്നെ തങ്ങി നിൽക്കുന്നതുകൊണ്ടും രൂക്ഷമായ പൊടി ശല്യവും മൂലം തുരങ്കത്തിലൂടെയുള്ള യാത്ര ദുസ്സഹമായി. ഇതുവഴി യാത്ര ചെയ്യുന്ന സ്‌കൂൾ വിദ്യാർത്ഥികളും പ്രായമായവരും  ഗുരതര രോഗമുള്ളവരും ഉൾപ്പെടെയുള്ളവർ ഇത് മൂലം വലിയ പ്രയാസമനുഭവിക്കുകയാണ്. നിരന്തരം പ്രതിഷേധങ്ങൾ അറിയിച്ചിട്ടും കരാർ കമ്പനി അധികൃതർ തിരിഞ്ഞു നോക്കാത്ത അവസ്ഥയാണെന്നും അടിയന്തരമായി  പ്രശ്‌നം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.



Post a Comment

0 Comments