പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു


പട്ടിക്കാട്. രാജ്യത്തിന്റെ 73-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ പാണഞ്ചേരി ഗ്രാമ പഞ്ചായത്ത് ഓഫീസിൽ റിപ്പബ്ലിക് ദിനം ആഘോഷിച്ചു. രാവിലെ പഞ്ചായത്ത് പ്രസിഡണ്ട് പി പി രവീന്ദ്രൻ പഞ്ചായത്ത് ഓഫീസിനു മുൻപിൽ ദേശീയപതാക ഉയർത്തി. ഒരു രാജ്യം റിപ്പബ്ലിക് ആയി എന്നാൽ രാജ്യത്തിന്റെ പൂർണ്ണതയും പുരോഗതിയും കൈവരിക്കുക എന്നതാണ് അതിനർത്ഥമെന്ന് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സാവത്രി സദാനന്ദൻ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ.ടി.ജലജൻ, പഞ്ചായത്ത് അംഗം ആരിഫ റാഫി തുടങ്ങിയവർ പങ്കെടുത്തു.


Post a Comment

0 Comments