പീച്ചിയിൽ ജലനിധിയുടെ പൈപ്പുപൊട്ടി ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ച

പീച്ചി. ജലനിധി പ്ലാന്റിൽ നിന്നുള്ള പ്രധാന പൈപ്പുലൈൻ തകരാറിലായി ജലവിതരണം മുടങ്ങിയിട്ട് ഒരാഴ്ചയായി.  തകരാർ പരിഹരിക്കാനോ കുടിവെള്ള വിതരണം പുനരാരംഭിക്കാനോ ജലനിധി അധികൃതർ തയ്യാറായില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കഴിഞ്ഞ ഡിസംബർ 31ന്  ജലനിധി പ്ലാന്റിനു സമീപത്തുള്ള അംബേദ്കർ കുന്നു പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്  പൈപ്പു തകർന്നത്. പുതിയതായി നിർമ്മിക്കുന്ന പാലത്തിന്റെ തൂണ്  നിർമ്മിക്കാനുള്ള പണിക്കിടെ മണ്ണിടിഞ്ഞതാണ് പൈപ്പുകൾ തകാരിലാകാൻ കാരണം എന്ന്  ജലനിധി അധികൃതർ പറഞ്ഞു. പൈപ്പിന്റെ ജോയിന്റ് 

വിടുകയും മറ്റു പൈപ്പുകളിൽ ചേർച്ച ഉണ്ടാവുകയും ചെയ്തു. ഇതേ തുടർന്ന് ജലവിതരണം നിർത്തിവെക്കുകയായിരുന്നു. പൈപ്പിന്റെ തകരാർ പരിഹരിക്കൻ പണിക്കാരെ ഏൽപ്പിച്ചെങ്കിലും അതിനുള്ള സംവിധാനങ്ങൾ ഒരുക്കി കൊടുക്കാത്തതുകൊണ്ടാണ് പണികൾ നീണ്ടുപോയതെന്ന് നാട്ടുകാർ പറഞ്ഞു. 2018ലെ പ്രളയകാലത്ത് ഈ പാലവും അതിനു മുകളിലൂടെ കടന്നുപോയിരുന്ന ജലവിതരണ പൈപ്പുകളും തകർന്നിരുന്നു. പിന്നീട് പുഴയ്ക്കു കുറുകെ പ്രത്യേകം തൂണുകൾ നിർമ്മിച്ച് പൈപ്പുകൾ അതിന് മുകളിൽ സ്ഥാപിച്ചാണ് ജലവിതരണം നടത്തിയിരുന്നത്. 



Post a Comment

0 Comments