പട്ടിക്കാട്. പീച്ചി പോലീസ് സ്‌റ്റേഷൻ മെസ്സിന്റെയും റിക്രിയേഷൻ സെന്റിന്റെയും ഉദ്ഘാടനം റവന്യൂ മന്ത്രി കെ. രാജൻ നിർവഹിച്ചു. എംഎൽഎ ഫണ്ടിൽ നിന്നും പത്ത് ലക്ഷം രൂപ ചെലവഴിച്ചാണ് നിർമ്മാണം പൂർത്തീകരിച്ചത്. കടുത്ത വേനലിനു മുമ്പു തന്നെ കുഴൽകിണർ താഴ്ത്തി ടാങ്കും നിർമ്മിച്ച് കുടിവെള്ള പ്രശ്‌നത്തിനു കൂടി പരിഹാരം കാണുമെന്ന് മന്ത്രി പറഞ്ഞു. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജില്ല പോലീസ് മേധാവി ആർ ആദിത്യ ഐപിഎസ് മുഖ്യ പ്രഭാഷണം നടത്തി. ഒല്ലൂർ സബ് ഡിവിഷൻ എസിപി കെ. സി സേതു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ, വാർഡ് മെമ്പർ ആനി ജോയി. കേരള പോലീസ് അസോസസ്സിയേഷന്റെയും കേരള പോലീസ് ഓഫീസേഴ്‌സ് അസ്സോസ്സിയേഷന്റെയും ഭാരവാഹികളായ ഗിരീഷ്, കെ.വി മധു, ഒ.എസ് ഗോപാലകൃഷ്ണൻ, പീച്ചി പോലീസ് സ്‌റ്റേഷൻ എസ്എച്ചഒ എസ് ഷുക്കൂർ എന്നിവരും പ്രസംഗിച്ചു.
0 Comments