അധ്യാപക കൂട്ടായ്മയുടെ 'കനിവ്'; വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി


പീച്ചി.
ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ അധ്യാപക കൂട്ടായ്മയായ 'കനിവി'ന്റെ ആഭിമുഖ്യത്തിൽ സ്‌കൂളിലെ അർഹരായ പത്ത് വിദ്യാർത്ഥികൾക്ക് യൂണിഫോം നൽകി. വാർഡ് മെമ്പർ ബാബു തോമസ് യൂണിഫോമുകൾ പ്രധാനാധ്യപിക കെ.എം ഡെയ്‌സിക്ക് കൈമാറി. വിദ്യ പകർന്നു നൽകുന്നതോടൊപ്പം വിദ്യാർത്ഥികളെ തങ്ങളോടപ്പം ചേർത്തുനിർത്തുന്ന വിവിധ കാരുണ്യ പ്രവർത്തനങ്ങളും 'കനിവി'ന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്നുണ്ട് എന്ന് ബാബു തോമസ് പറഞ്ഞു.  മയിലാട്ടുംപാറ വാർഡ് മെമ്പർ സ്വപ്ന രാധാകൃഷ്ണൻ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എ ഗിരീശൻ, പിടിഎ വൈസ് പ്രസിഡണ്ട് മുബീന, കനിവിന്റെ കോ-ഓർഡിനേറ്റർമാരായ വി.സുകുമാരൻ, എം.സി ഷർമ്മിള എന്നിവർ സംസാരിച്ചു.



Post a Comment

0 Comments