പട്ടിക്കാട്. മുൻ കൃഷി മന്ത്രിയും ഒല്ലൂർ എംഎൽഎ യുമായിരുന്ന പി.പി ജോർജ്ജ് മാസ്റ്ററെ പാണഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുസ്മരിച്ചു. മണ്ഡലം പ്രസിഡണ്ട് കെ.പി ചാക്കോച്ചന്റെ അധ്യക്ഷതയിൽ നടത്തിയ അനുസ്മരണ പരിപാടി മിൽമ ഡയറക്ടർ ബോർഡംഗം ഭാസ്‌ക്കരൻ ആതങ്കാവിൽ ഉദ്ഘാടനം ചെയ്തു. ചിങ്ങം 1 കർഷക ദിനമായി പ്രഖ്യാപിച്ച് കർഷകനെ ആദരിച്ച പി.പി ജോർജ് പാർട്ടിയുടെ പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ലീഡർ കെ കരുണാകരനോടൊപ്പം ഉറച്ചു നിന്ന് പാർട്ടിക്ക് കരുത്ത് നൽകിയ നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .കോൺഗ്രസ്സ് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ്, ഡികെടിഎഫ് ജില്ലാ സെക്രട്ടറി റോയ് തോമസ്, കർഷക കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ.പി എൽദോസ്, വി.ബി ചന്ദ്രൻ, കെ.എം പൗലോസ്, സി.കെ പ്രേമൻ, തിമത്തി പാർളിക്കാടൻ, പ്രവീൺ രാജു എന്നിവർ പങ്കെടുത്തു.
0 Comments