കുതിരാനിൽ മോഷ്ടാവിനെ പിടികൂടി


കുതിരാൻ. കൊമ്പഴ വില്ലൻ വളവ് പ്രദേശത്തെ ട്രാഫിക് നിയന്ത്രണത്തിന് ഉപയോഗിച്ചിരുന്ന കയർ മോഷ്ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി. എളനാട് തിരുമണി കോളനിയിൽ വേലായുധന്റെ മകൻ സന്തോഷ് (37) ആണ് പോലീസ് പിടിയിലായത്. പുലർച്ചെ 2.30ന് ആയിരുന്നു സംഭവം. പ്രദേശത്ത് സന്തോഷ് മോഷണം നടത്തുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാരിൽ ചിലർ പീച്ചി പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സംഘം സ്ഥലത്തെത്തി ഇയാളെ പിടികൂടുകയായിരുന്നു. 200 മീറ്റർ കയർ ആണ് ഇയാൾ മുറിച്ച് കൊണ്ടുപോകുവാൻ ശ്രമിച്ചത്. പീച്ചി എസ്‌ഐ ജമേഷ്, മണിവർണൻ, എബി എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.



Post a Comment

0 Comments