പീച്ചി സ്‌കൂളിലെ ദ്വിദിന എസ് പി സി ക്യാമ്പ് സമാപിച്ചു

എസ് പി സി ക്യാമ്പ് ഉദ്ഘാടനം ചെയ്ത് പീച്ചി സിഐ എസ് ഷുക്കൂർ സംസാരിക്കുന്നു

പീച്ചി. ഗവ ഹയർ സെക്കൻഡറി സ്‌കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്കായി രണ്ടു ദിവസത്തെ ക്യാമ്പ് നടത്തി. പീച്ചി എസ് എച്ച്.ഒ എസ് ഷുക്കൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജനുവരി 3, 4 തിയതികളിലായിരുന്നു ക്യാമ്പ്.  അച്ചടക്കവും ശാരീരിക ക്ഷമതയും നിയമബോധവുമുള്ള മികച്ച കേഡറ്റുകളായി കുട്ടികൾ പുറത്തു വരണം എന്ന് ഷുക്കൂർ പറഞ്ഞു. പി ടി എ പ്രസിഡണ്ട്  പി.ഡി വിൻസന്റ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ  കെ.വി സജു മുഖ്യാതിഥിയായിരുന്നു.വാർഡ് മെമ്പർ ബാബു തോമസ്‌, പ്രധാനാധ്യാപിക കെ.എം ഡെയ്‌സി, പ്രിൻസിപ്പൽ കെ വിജയൻ, സിപിഒ വി. സുകുമാരൻ,  എസിപിഒ സജിത എന്നിവർ പ്രസംഗിച്ചു.



Post a Comment

0 Comments