പീച്ചി റോഡ് ജങ്ഷനിൽ തടി കയറ്റി വന്ന പിക്കപ്പ് അപകടത്തിൽ പെട്ടു


പട്ടിക്കാട്. പീച്ചി റോഡ് ജങ്ഷനിൽ തടി കയറ്റി വന്ന പിക്കപ്പ് അപകടത്തിൽ പെട്ടു. രാവിലെ ആയിരുന്നു അപകടം സംഭവിച്ചത്. പീച്ചിയിൽ നിന്നും തൃശൂർ ഭാഗത്തേക്ക് പോവുകയായിരുന്ന വാഹനം പീച്ചി റോഡ് ജങ്ഷനിൽ ഹൈവേയിലേക്ക് പ്രവേശിക്കുമ്പോൾ മുൻഭാഗം ഉയർന്നാണ് അപകടം സംഭവിച്ചത്. കയർ പൊട്ടി തടിക്കഷണങ്ങൾ റോഡിൽ വീഴാതിരുന്നത് വലിയ അപകടം ഒഴിവാക്കി. വാഹനത്തിലെ അമിതഭാരമാണ് അപകട കാരണമെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പലപ്പോഴും തടി കയറ്റി പോകുന്ന ഇത്തരം വാഹനങ്ങളിൽ അനുവദനീയമായതിലും അതികം ഭാരം കയറ്റി പോകുന്നത് ദേശീയപാതയിലെ സ്ഥിരം കാഴ്ചയാണ്. എന്നാൽ അധികൃതർ വേണ്ടത്ര നടപടികൾ സ്വീകരിക്കുന്നില്ലെന്ന പരാതിയും ഉണ്ട്.


Post a Comment

0 Comments