അരുൺ സ്മാരക ഫുട്‌ബോൾ ടൂർണ്ണമെന്റ് ആൽപ്പാറയിൽ തുടങ്ങി

പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ഉദ്ഘാടന മത്സരത്തിലെ കളിക്കാരെ പരിചയപ്പെടുന്നു

ആൽപ്പാറ. ചെമ്പൂത്രയിലെ യുവദർശൻ ഫുട്‌ബോൾ ക്ലബ്ബംഗമായിരിക്കെ ഫുട്‌ബോൾ താരം അന്തരിച്ച അരുണിന്റെ ഓർമ്മയ്ക്കായി യുവദർശൻ ഫുട്‌ബോൾ ക്ലബ്ബ് സംഘടിപ്പിക്കുന്ന ടൂർണ്ണമെന്റ്  ആൽപ്പാറ ഗോൾകാസിൽ ഫുട്‌ബോൾ ടർഫിൽ ആരംഭിച്ചു.  ഇന്നും നാളെയുമായാണ് ടൂർണ്ണമെന്റ് നടക്കുക. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ ടൂർണ്ണമെന്റ് ഉദ്ഘാടനം ചെയതു.  യുവദർശൻ ടീം രക്ഷാധികാരി എം.സി സജി, വാർഡ് മെമ്പർ സുശീലരാജൻ, പ്രവീൺ രാജു കല്ലറക്കൽ, യുവദർശൻ സ്ഥാപക സെക്രട്ടറി എ.അരവിന്ദാക്ഷൻ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. ടൂർണ്ണമെന്റിൽ 28 ടീമുകൾ പങ്കെടുക്കും.




Post a Comment

0 Comments