ഏഷ്യാനെറ്റ് ന്യൂസ് സല്യൂട്ട് കേരളം പുരസ്‌കാരം നേടിയ എബി മോസസിനെ പീച്ചി വാർഡ് ഗ്രാമസഭ അനുമോദിച്ചപ്പോൾ
പീച്ചി. പാണഞ്ചേരി പഞ്ചായത്തിലെ പതിമൂന്നാം വാർഡ് പീച്ചി ഗ്രാമസഭ യോഗം പഞ്ചായത്ത് പ്രസിഡന്റ് പി.പി. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം ബാബു തോമസ് അധ്യക്ഷത വഹിച്ചു. ഏഷ്യാനെറ്റ് ന്യൂസ് സല്യൂട്ട് കേരളം പുരസ്‌കാരം നേടിയ എബി മോസസിനെ അനുമോദിച്ചു. വാർഡ് വികസന സമിതി ചെയർമാൻ സി.ഡി. ആന്റണി, പി.കെ. ജന്നിങ്‌സ്, ഐ.പി. ആന്റണി, സി.വി.ജോസ് കുട്ടി എന്നിവർ പ്രസംഗിച്ചു. പീച്ചിയിലേക്ക് അനുവദിച്ച സർക്കാർ ഐടിഐ പീച്ചിയിൽ സ്ഥാപിക്കണമെന്ന പ്രമേയം ഗ്രാമസഭ പാസാക്കി. ഗേറ്റ് പരിസരത്ത് ശുചിമുറി അനുവദിക്കണമെന്നും പീച്ചിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്നും ഗ്രാമസഭ നിവേദനം നൽകി.
0 Comments