കെഎഫ്ആർഐയുടെ നിരീക്ഷണ ക്യാമറകൾ കണ്ണടച്ചു


പീച്ചി. കണ്ണാറ കയറ്റം കയറി മുന്നോട്ട് ചെല്ലുമ്പോൾ കേരള വനഗവേഷണ സ്ഥാപനത്തിന്റേതായി സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറകളിൽ ചിലത് പ്രവർത്തന രഹിതമായിട്ട് നാളുകളായി. ക്യാമറ സ്ഥാപിച്ചിരുന്ന സ്റ്റാന്റ് മാത്രമാണ് ഇപ്പോൾ ഉള്ളത്. പ്രദേശത്ത് രാത്രികാലങ്ങളിൽ മാലിന്യങ്ങൾ റോഡരികിൽ നിക്ഷേപിക്കുന്നത് പതിവായിരുന്നു. അതോടൊപ്പം സാമൂഹ്യ വിരുദ്ധരുടെ ശല്യവും വർദ്ധിച്ചതോടെയാണ് കെഎഫ്ആർഐ ക്യാമറകൾ സ്ഥാപിച്ചത്. എന്നാൽ ക്യാമറകൾ പ്രവർത്തന
 

രഹിതമാകുന്നതോടെ ഇവിടം പഴയപടി ആകുമെന്നാണ് നാട്ടുകാരുടെ ആശങ്ക. കഴിഞ്ഞ ആഴ്ച ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടം നടന്ന സ്ഥലത്തു നിന്നും അമ്പത് മീറ്റർ മാത്രം മുന്നോട്ട് നീങ്ങിയാണ് ക്യാമറകൾ സ്ഥാപിച്ചിട്ടുള്ളത്. അപകട സാധ്യതാ മേഖലയുമാണ് പ്രദേശം. ആയതിനാൽ എത്രയും വേഗം പ്രദേശത്തെ ക്യാമറകളുടെ പ്രവർത്തനം ഉറപ്പുവരുത്താൻ വേണ്ട നടപടികൾ ബന്ധപ്പെട്ട അധികാരികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.


Post a Comment

0 Comments