പട്ടിക്കാട്. രാജ്യത്തെ റിപ്പബ്ലിക് ദിന പരേഡിൽ കേരളത്തിലെ നിശ്ചലദൃശ്യം ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് ഭരണഘടനയെ സംരക്ഷിക്കുക എന്നുള്ള മുദ്രാവാക്യമുയർത്തി സിപിഐ രാജ്യവ്യാപകമായി ഇന്ന് ഭരണഘടനാ സംരക്ഷണ ദിനം ആചരിച്ചു. പാർട്ടി ഓഫീസുകൾക്ക് മുമ്പിൽ ദേശീയ പതാക ഉയർത്തി ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. പാണഞ്ചേരി ലോക്കൽ കമ്മിറ്റിയിൽ വാണിയമ്പാറയിലും പട്ടിക്കാട് ലോക്കൽ കമ്മിറ്റി ഓഫീസിലും പരിപാടി സംഘടിപ്പിച്ചു. പാർട്ടി ലോക്കൽ കമ്മിറ്റി ഓഫീസിൽ വച്ച് നടന്ന പരിപാടിയിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറി സനിൽ വാണിയമ്പാറ ദേശീയ പതാക ഉയർത്തി. അസിസ്റ്റന്റ് സെക്രട്ടറി ജിനേഷ് പീച്ചി ഭരണഘടനയുടെ ആമുഖം വായിച്ചു. ഷിജോൺ, പ്രസാദ്, മുഹമ്മദാലി, രമ്യ രാജേഷ്, മുഫസീ, രാജേഷ്. തുടങ്ങിയവർ പങ്കെടുത്തു. വാണിയമ്പാറ ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ നടന്ന പരിപാടിയിൽ സിപിഐ മണ്ഡലം കമ്മിറ്റി അംഗം കെ.കെ അബൂബക്കർ പതാക ഉയർത്തി. പി.ആർ കൃഷ്ണൻ, ജോയി പൂവത്തിങ്കൽ തുടങ്ങിയവർ ഭരണഘടനയുടെ ആമുഖം വായിച്ചു.
0 Comments