ഒല്ലൂക്കര. ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനിയുടെ ആദ്യ വാർഷിക പൊതുയോഗം ചേർന്നു. ഒല്ലൂക്കര സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ചു നടന്ന യോഗത്തിന് പ്രൊഡ്യൂസർ കമ്പനി ചെയർമാൻ കനിഷ്‌കൻ കെ വിൽസൺ അധ്യക്ഷത വഹിച്ചു. റവന്യൂ വകുപ്പ് മന്ത്രി അഡ്വ കെ.രാജൻ ഓഹരി ഉടമകൾക്കുള്ള ഷെയർ സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ഒല്ലൂക്കര കൃഷി അസിസ്റ്റന്റ് ഡയറക്ടർ സത്യ വർമ്മ കമ്പനിയുടെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. തൃശ്ശൂർ ജില്ല പഞ്ചായത്ത് മെമ്പർ കെ.വി.സജു, കമ്പനിയുടെ മാനേജിങ്ങ് ഡയറക്ടർ എം.എസ് പ്രദീപ് കുമാർ, ഡയറക്ടർ കെ.ജെ ജിനേഷ് എന്നിവർ പ്രസംഗിച്ചു. കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ ഒല്ലൂർ നിയോജക മണ്ഡലത്തിൽ രൂപികരിച്ച് കമ്പനി ആക്ട് പ്രകാരം റെജിസ്റ്റർ ചെയ്തതാണ് ഒല്ലൂർ കൃഷി സമൃദ്ധി ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി.
0 Comments