പട്ടിക്കാട്. വടക്കുംപാടം ആത്മാലയം പൊതുശ്മശാനത്തിനോട് ചേർന്നുള്ള സ്ഥലത്താണ് മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ നഴ്‌സറി പ്രവർത്തനം ആരംഭിച്ചത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ഇ.ടി ജലജൻ അധ്യക്ഷനായിരുന്നു. സോഷ്യൽ ഫോറസ്റ്റ്‌റിയുമായി ബന്ധപ്പെട്ട് പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് വിവിധ വാർഡുകളിൽ ഫലവൃക്ഷ തൈകൾ നടുന്നതിന് മുന്നോടിയായാണ് നഴ്‌സറിയുടെ പ്രവർത്തനം ആരംഭിച്ചിട്ടുള്ളത്. 510 തൊഴിൽ ദിനങ്ങൾ ഉപയോഗിച്ച് പേര, മാതളം, നെല്ലി, കുടംപുളി, പുളി തുടങ്ങിയ ഫലവൃക്ഷ തൈകൾ വളർത്തിയെടുക്കുന്നതിന് 2,10,530 രൂപയാണ് എസ്റ്റിമേറ്റ് തുക. തൊഴിലുറപ്പ് നിർവ്വഹണ ഉദ്യോഗസ്ഥരായ എ.ഇ ലിജോ മത്തായി, ഓവർസിയർ നേഹ, ശീതൾ, തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments