കുതിരാൻ. ഇന്നലെ രാത്രിയിൽ കുതിരാനിലെ ഒന്നാം തുരങ്കത്തിൽ അപകടത്തിനിടയാക്കിയ ടിപ്പർ ലോറിയും ഡ്രൈവറും പീച്ചി പോലീസിന്റെ പിടിയിലായി. വൈകീട്ട് ആറു മണിയോടെയാണ് പീച്ചി സിഐ എസ് ഷുക്കൂറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ കസ്റ്റഡിയിലെടുത്തത്. വാണിയമ്പാറ സ്വദേശി കണ്ടത്തിൽ സജിയുടെയാണ് ടിപ്പർ ലോറി. നിർമ്മാണ കമ്പനിയായ കെ.എം.സി കമ്പനിക്കു വേണ്ടി ഓടുന്ന ടിപ്പർ ലോറിയാണ് അപകടമുണ്ടാക്കിയത്. വാണിയമ്പാറ കണ്ടത്തിൽ സജിയുടേതാണ് ലോറി. ഇയാളുടെ 11 ലോറികൾ കമ്പനിക്കുവേണ്ടി ഓടുന്നുണ്ട്. ചുവന്നമണ്ണ് സ്വദേശി കുന്നുമ്മേൽ ജിനേഷ് (38) ആണ് അപകടത്തനിടയാക്കിയ ടിപ്പർ ഓടിച്ചിരുന്നത്. കരാർ കമ്പനി പീച്ചി
പോലീസിൽ നൽകിയ പരാതിയെ തുടർന്ന് തുരങ്കത്തിലെ സിസി ടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസിന് സുപ്രധാനമായ ചില വിവരങ്ങൾ കിട്ടി. എട്ടോളം ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചു. അതിൽ പടിഞ്ഞാറു ഭാഗത്തെ ക്യാമറയിൽ ടിപ്പർ ലോറിയുടെ പിൻ ഭാഗത്തെ ദൃശ്യങ്ങൾ പതിഞ്ഞിരുന്നു. തുരങ്കത്തിന്റെ റോഡിനായി മണ്ണെടുക്കുന്ന വലതുഭാഗത്തേക്ക് ലോറി ഇൻഡിക്കേറ്ററിട്ട് തിരിയുന്നതും വ്യക്തമായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി സിസിടിവി ദൃശ്യങ്ങൾ തൃശൂരിലെ സൈബർ സെല്ലിലേക്ക് അയച്ചു. ഇതോടെ ലോറി ഇതു തന്നെയാണെന്ന് വ്യക്തമായി. മാധ്യമങ്ങളിൽ വാർത്തകൾ വന്നതിന് ശേഷം അഞ്ച് മണിയോടെയാണ് കമ്പനി അധികൃതർ പോലീസിൽ പരാതി നൽകിയത്.
0 Comments