പട്ടിക്കാട്. സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്റെയും വി. ഫ്രാൻസിസ് സേവ്യറിന്റെയും പരിശുദ്ധ കന്യാമറിയത്തിന്റെയും സംയുക്ത തിരുനാൾ ജനുവരി 21 മുതൽ 31 വരെ ആഘോഷിക്കുന്നു. ഫാദർ വർഗീസ് ഊക്കൻ തിരുനാളിന് കൊടിയേറ്റി. ജനുവരി 29ന് രുപം എഴുന്നെള്ളിക്കലും 30ന് ആഘോഷമായ തിരുനാൾ പാട്ടുകുർബാനയും ഉണ്ടാകും. വികാരി ഫാ. ജോൺ അയ്യങ്കാന തിരുക്കർമ്മങ്ങൾക്ക് മുഖ്യ കാർമ്മികത്വം വഹിക്കും. തിരുനാൾ ദിനങ്ങളിൽ എല്ലാ ദിവസവും വൈകിട്ട് ആറിന് ദിവ്യബലി, നൊവേന, ലദീഞ്ഞ് എന്നിവ ഉണ്ടായിരിക്കും. കൺവീനർ അജു തോമസ്, കൈക്കാരന്മാരായ ജോസ് തട്ടിൽ, ജോൺസൺ ചാലയ്ക്കൽ, വർഗ്ഗീസ് ഇലവത്തിങ്കൽ എന്നിവർ ആഘോഷപരിപാടികൾക്ക് നേതതൃത്വം നൽകും.
0 Comments