മണ്ണുത്തി. വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്നതിനും സർവ്വകലാശാല തലത്തിൽ മൃഗസംരക്ഷണത്തിന് മുൻകൈ എടുത്തതിനും രാജ്യം പത്മശ്രീ നൽകി ആദരിച്ച ഡോക്ടർ ശോശാമ്മ ഐപ്പിനെ അനുമോദിച്ചു. മണ്ണുത്തി സ്വദേശിനിയായ ഡോക്ടർ ശോശാമ്മയെ എംപി ടി.എൻ പ്രതാപൻ വീട്ടിലെത്തിയാണ് അനുമോദിച്ചത്. വെച്ചൂർ പശുക്കളെ സംരക്ഷിക്കുന്നതിൽ നൂതന പദ്ധതി ഒരുക്കിയ ഡോക്ടർ ശോശാമ്മ ഐപ്പ് മൃഗസംരക്ഷണ രംഗത്ത് പുതിയ അധ്യായം രചിച്ചിരിക്കുകയാണെന്ന് എംപി ടി.എൻ പ്രതാപൻ പറഞ്ഞു. പൊന്നാട അണിയിച്ച് മധുരം നൽകിയാണ് ആദരിച്ചത്. ചടങ്ങിൽ ഡോക്ടർ ശോശാമ്മ രചിച്ച 'വെച്ചൂർ പശു പുനർജന്മം' എന്ന പുസ്തകം സ്‌നേഹ സമ്മാനമായി എംപിക്ക് കൈമാറുകയും ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് കെ.സി അഭിലാഷ്, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ലീലാമ്മ തോമസ്, മണ്ഡലം പ്രസിഡന്റ് എം.യു മുത്തു, ഡിസിസി ജനറൽ സെക്രട്ടറി സി.ബി ഗീത, കെഎസ്‌യു നിയോജകമണ്ഡലം പ്രസിഡൻറ് ബ്ലസൻ വർഗീസ്, സണ്ണി വാഴപ്പള്ളി, രാജേഷ് കുളങ്ങര, ജെൻസൺ ജോസ്, ജിജോ ജോർജ്, മിന്റോ സി ആൻറ്റോ, രാജേഷ് സി.ജെ, വിപിൻ മുക്കാട്ടുകര, സണ്ണി രാജൻ, വർഗീസ് വാഴപ്പള്ളി തുടങ്ങിയവർ പങ്കെടുത്തു.
0 Comments