വെറ്ററിനറി സർജന്മാരെ നിയമിക്കുന്നു
തൃശൂർ ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിന് കീഴിൽ വിവിധ ബ്ലോക്ക് പ്രദേശങ്ങളിലേയ്ക്ക് രാത്രികാലങ്ങളിൽ കർഷകന്റെ വീട്ടുപടിക്കൽ അത്യാഹിത മൃഗചികിത്സ സേവനം നൽകുന്നതിനായി (വൈകീട്ട് 6 മുതൽ രാവിലെ 6 മണി വരെ) ഓരോ വെറ്ററിനറി സർജന്മാരെ താൽക്കാലികമായി കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. നിയമനം 90ൽ കുറഞ്ഞ ദിവസത്തേയ്ക്കായിരിക്കും. വെറ്ററിനറി സർജനായി നിയമിക്കപ്പെടുന്നതിനുളള യോഗ്യത വെറ്ററിനറി സയൻസിൽ ബിരുദം, വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ. വിരമിച്ചവർക്കും അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് സർക്കാർ ഉത്തരവ് പ്രകാരം വേതനം നൽകും. താൽപ്പര്യമുളളവർ തൃശൂർ അയ്യന്തോൾ സിവിൽ സ്‌റ്റേഷൻ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ ജനുവരി 25 ന് രാവിലെ 10.30 ന് ബന്ധപ്പെട്ട രേഖകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0487 2361216
വെർച്വൽ തൊഴിൽ മേളയുമായി കെകെഇഎം
വെർച്വൽ തൊഴിൽ മേളയുമായി കേരള നോളജ് ഇക്കണോമി മിഷൻ (കെകെഇഎം). DWMS പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉദ്യോഗാർത്ഥികൾക്കും അവരുടെ സൗകര്യാർത്ഥം വീട്ടിൽ ഇരുന്ന് തന്നെ വെർച്വൽ തൊഴിൽ മേളയിൽ പങ്കെടുക്കാം. ജനുവരി 21 മുതൽ 27 വരെയാണ് ഓൺലൈൻ തൊഴിൽ മേള സംഘടിപ്പിക്കുക. knowledgemission.kerala.gov.in എന്ന സൈറ്റിൽ ലോഗിൻ ചെയ്ത് വേണം ഉദ്യോഗാർത്ഥികൾ തൊഴിൽ മേളയുടെ ഭാഗമാകേണ്ടത്. താഴെ പറയുന്ന വിധമാണ് രജിസ്‌ട്രേഷൻ പൂർത്തിയാക്കേണ്ടത്.
(1) DWMS പോർട്ടലിൽ ഉദ്യോഗാർത്ഥികൾ അവരുടെ സ്‌കിൽസ്, വിദ്യാഭ്യാസ യോഗ്യത, അനുഭവപരിചയം
അടിസ്ഥാനമാക്കിയുള്ള നിങ്ങളുടെ പ്രൊഫൈൽ രജിസ്‌ട്രേഷൻ പൂർണമാക്കുക.
(2) ജോബ് ഫെയറിനായി വെർച്വൽ ജോബ് ഫെയർ മോഡ് തിരഞ്ഞെടുക്കുക
(3) പുതുക്കിയ വിവരങ്ങൾ, ബയോഡാറ്റ എന്നിവ അപ്‌ലോഡ് ചെയ്യുക
(4) അവരവരുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന അനുയോജ്യമായ ജോലികൾ തൊഴിൽദായകർ ഓഫർ ചെയ്യുന്നത് തിരഞ്ഞെടുക്കുക.
വെർച്വൽ തൊഴിൽ മേളയിൽ ഉടനെ രജിസ്റ്റർ ചെയ്യുന്ന
ഉദ്യോഗാർത്ഥികൾക്ക് ഓപ്ഷണൽ മൂല്യവർദ്ധന സേവനം എന്ന നിലയിൽ താൽപര്യമുളള തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നതിന് റോബോട്ടിക് അഭിമുഖത്തിലും ഓട്ടോമാറ്റിക് പ്രതികരണ മൂല്യനിർണയത്തിലും
പങ്കെടുക്കാം. വിവിധ ജോലികൾക്കുള്ള തീയതിയും സമയവും ഉദ്യോഗാർത്ഥികളെ ഇമെയിൽ വഴി അറിയിക്കും.
0 Comments