കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറക്കും. ദേശീയപാത അതോറിറ്റി സംസ്ഥാന സർക്കാരിന് കത്ത് നൽകിയിരുന്നു


കുതിരാൻ. നീണ്ട കാത്തിരിപ്പുകൾക്ക് ശേഷം കുതിരാൻ രണ്ടാം തുരങ്കം ഇന്ന് തുറക്കും. ഉച്ചക്ക് 12 മണിയോടെയാണ് തുരങ്കം തുറക്കുക. പാലക്കാട് ഭാഗത്തേക്കുള്ള വാഹനങ്ങളാണ് ഇതിലൂടെ കടത്തി വിടുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ എല്ലാം പൂർത്തീകരിച്ച് തുരങ്കം ഗതാഗതസജ്ജമായതായി നിർമ്മാണ കമ്പനി അധികൃതർ സംസ്ഥാന സർക്കാരിനെ ഇന്നലെ രേഖാമൂലം അറിയിച്ചിരുന്നു പാതയുടെ ശുചീകരണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള അവസാന മിനുക്ക് പണികൾ ഇന്നലെ വൈകീട്ടോടെ പൂർത്തീകരിച്ചു. 

944 മീറ്റർ നീളമുള്ള രണ്ടാം തുരങ്കത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ വളരെ വേഗതയിലാണ് പൂർത്തീകരിച്ചത്. 2021 ജൂലൈ 31ന് ആയിരുന്നു ഒന്നാം തുരങ്കം തുറന്നു നൽകിയത്. ഒന്നാം തുരങ്കത്തിൽ നിന്നും വ്യത്യസ്ഥമായി രണ്ടാം തുരങ്കത്തിന്റെ ഉൾഭാഗം മുഴുവനായി ഗ്യാൻട്രി കോൺക്രീറ്റിംഗ് നടത്തിയിട്ടുണ്ട്. അത് ഉൾപ്പെടെയുള്ള പണികളാണ് മാസങ്ങൾകൊണ്ട് പൂർത്തീകരിച്ചത്.



Post a Comment

0 Comments