തൃശൂർ. കഴിഞ്ഞ ഡിസംബറിൽ കൂനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ മരണപ്പെട്ട വ്യോമസേനയിലെ ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് തൃശൂർ താലൂക്ക് ഓഫീസിൽ നിയമനം നൽകിയതായി റവന്യൂ മന്ത്രി കെ രാജൻ അറിയിച്ചു. എംകോം ബിരുദധാരിയായ ശ്രീലക്ഷ്മിക്ക് ക്ലറിക്കൽ തസ്തികയിലാണ് ജോലി നൽകിയിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സൈനികക്ഷേ വകുപ്പിന്റെ ഉത്തരവ് ഇറങ്ങിക്കഴിഞ്ഞു. ജില്ലാ കലക്ടറുടെ നിയമന ഉത്തരവ് ലഭിക്കുന്ന മുറയ്ക്ക് അടുത്ത ദിവസം തന്ന ശ്രീലക്ഷ്മിക്ക് ജോലിയിൽ പ്രവേശിക്കാമെന്നും മന്ത്രി അറിയിച്ചു. ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട പ്രദീപിന്റെ ഭാര്യയ്ക്ക് ജോലി നൽകാൻ അപകടം നടന്ന് ഒരാഴ്ചയ്ക്കകം തന്നെ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു. വിദ്യാഭ്യാസയോഗ്യതയ്ക്ക് അനുസരിച്ചുള്ള ജോലി ജില്ലയിൽ റവന്യൂ വകുപ്പിൽ തന്നെ നൽകുമെന്നും ഇതിനായി വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അന്ന് പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് തൃശൂർ താലൂക്ക് ഓഫീസിൽ ഇവർക്ക് നിയമനം നൽകിയിരിക്കുന്നത്.
0 Comments