കൂട്ടാലയിൽ വീട് കയറി ആക്രമിക്കാൻ ശ്രമം. യുവാവിനെ പീച്ചി പോലീസ് പിടികൂടി.


പട്ടിക്കാട്. 
കൂട്ടാലയിൽ വീട് കയറി ആക്രമിക്കാൻ ശ്രമിച്ച യുവാവിനെ പീച്ചി പോലീസ് പിടികൂടി. കൈനൂർ വില്ലേജിലെ  കോക്കാത്ത് കോളനിയിൽ കോരപ്പത്ത് വീട്ടിൽ മനീഷ് (21) ആണ് പോലീസിന്റെ പിടിയിലായത്. നാലംഗ സംഘം വടിവാളുമായി ആക്രമിക്കാൻ എത്തിയെന്ന കൂട്ടാല താഴത്തു പറമ്പിൽ തങ്ങൾക്കുഞ്ഞ് അഷ്‌റഫിന്റെ പരാതിയെ തുടർന്നാണ് പോലീസിന്റെ നടപടി. ഇന്നലെ രാത്രി പത്ത് മണിയോടെയാണ് സംഭവം. സമീപത്തെ റോഡിൽ വച്ച് അഷറഫും  മനീഷും തമ്മിൽ വാക്കുതർക്കമുണ്ടായി. തുടർന്നു ഇരുവരും തമ്മിൽ സംഘർഷം ഉണ്ടാവുകയായിരുന്നു. ഇതിനിടെ മനീഷിനെ തടഞ്ഞുവെച്ച അഷ്‌റഫും സുഹൃത്തുക്കളും പൊലീസിനെ വിളിച്ചുവരുത്തുകയായിരുന്നു. മൂന്ന് മാസം മുൻപ് മനീഷിനെ മർദിച്ച സംഭവത്തിൽ അഷ്‌റഫിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ അഷ്‌റഫ് ജാമ്യത്തിലാണ്. തന്നെ മർദിച്ചതിന് പ്രതികാരമായാണ് അഷ്‌റഫിനെ ആക്രമിക്കാൻ ശ്രമിച്ചതെന്ന് പ്രതി പറഞ്ഞു. മനീഷിനൊപ്പമുണ്ടായിരുന്ന മറ്റു മൂന്ന് പേർ ഒളിവിലാണ്.

Post a Comment

0 Comments