മഞ്ഞക്കുന്ന്. ശക്തമായ കാറ്റിൽ മരം വീണതിനെ തുടർന്ന് പ്രദേശത്ത് വീടുകൾ തകർന്നു. തിങ്കളാഴ്ച ഉച്ചയോടെ ആയിരുന്നു അപകടം സംഭവിച്ചത്. പൂളച്ചുവട് കിഴുവാക്കൽ ബാഹുലേയന്റെ വീടിന്റെ മുകളിൽ മരം വീണ് മേൽക്കൂര പൂർണ്ണമായും തകർന്ന നിലയിലാണ്. അപകടം സംഭവിക്കുമ്പോൾ ബാഹുലേയനും ഭാര്യ ജലജയും വീടിന് സമീപത്ത് ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപെടുകയായിരുന്നു. വെട്ടത്ത് ജെയിംസിന്റെ വീടിന് മുകളിലും മരം വീണ് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വില്ലേജിൽ നിന്നും ബന്ധപ്പെട്ട അധികൃതർ എത്തി വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് വാർഡ് മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ അറിയിച്ചു.
0 Comments