പട്ടിക്കാട്. കേരളത്തെ കലാപഭൂമി ആക്കരുത് എന്ന മുദ്രാവാക്യം മുന്നോട്ടു വച്ച് സിപിഐഎം ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പട്ടിക്കാട് സെന്ററിൽ ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. എസ്എഫ്‌ഐ അഖിലേന്ത്യ അംഗം വി.പി ശരത് പ്രസാദ് ഉദ്ഘാടനം ചെയ്തു. 1972 ജനുവരി 4ന് മുസ്ലിം ദേവാലയം സംരക്ഷിക്കുന്നതിനിടെ ആർഎസ്എസ്സുകാരാൽ കൊല ചെയ്യപ്പെട്ട യു.കെ കുഞ്ഞിരാമന്റെ രക്തസാക്ഷിത്വ ദിനം കേരളത്തിലെമ്പാടും ആചരിക്കുകയാണെന്നും, എസ്ഡിപിഐയും ആർഎസ്എസും നടത്തുന്ന കലാപ ശ്രമങ്ങൾക്കെതിരെ കേരളത്തിലെ ജനങ്ങളെ അണിനിരത്തിക്കൊണ്ട് കേരളത്തിന്റെ സമാധാനം കാത്തുസൂക്ഷിക്കുന്നതിന് സിപിഎമ്മിന് ഉത്തരവാദിത്വമുണ്ടെന്നും ശരത് പ്രസാദ് പറഞ്ഞു. സിപിഎം പാണഞ്ചേരി എൽസി സെക്രട്ടറി മാത്യു നൈനാൻ അധ്യക്ഷത വഹിച്ചു. ലോക്കൽ കമ്മിറ്റി അംഗങ്ങളായ പി.ജെ അജി, കെ.വി ചന്ദ്രൻ, ഷീല അലക്‌സ് തുടങ്ങിയവർ പങ്കെടുത്തു.
0 Comments