പട്ടിക്കാട്. ഏറ്റവും താഴേത്തട്ടിലുള്ള ജനങ്ങൾക്കു വേണ്ടി വികസനപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനും വികസനത്തിന്റെ ഗുണഫലങ്ങൾ അവരിലേക്ക് എത്തിക്കുന്നതിനും ജനകീയാസൂത്രണ പ്രസ്ഥാനത്തിന് കഴിഞ്ഞതായി ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.ആർ രവി പറഞ്ഞു. പാണഞ്ചേരി പഞ്ചായത്ത് ഹാളിൽ ജനകീയസൂത്രണ പദ്ധതിയുടെ രജതജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വികസനാസൂത്രണത്തിൽ ജനങ്ങൾക്കു കൂടി പങ്കാളിത്തം വഹിക്കാൻ ജനകീയാസൂത്രണം വഴിയൊരുക്കിയതായും അദ്ദേഹം പറഞ്ഞു. പാണഞ്ചേരി
ഗ്രാമപഞ്ചായത്ത് ഭരണ സമിതിയുടെ ഒന്നാം വാർഷികാഘോഷങ്ങളും അദ്ദേഹം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ പാണഞ്ചേരി പഞ്ചായത്തിന്റെ ജനപ്രതിനിധികളായവരെ ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു. ജില്ല പഞ്ചായത്തംഗം കെ.വി സജു, പഞ്ചായത്ത് വൈസ്പ്രസിഡണ്ട് സാവിത്രി സദാനന്ദൻ, സ്റ്റാന്റിംങ് കമ്മിറ്റി ചെയർമാന്മാരായ കെ.വി അനിത, ഇ.ടി ജലജൻ, സുബൈദ അബൂബക്കർ, പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ബാബു തോമസ്, പഞ്ചായത്ത് സെക്രട്ടറി പി.ആർ ജോൺ എന്നിവർ പ്രസംഗിച്ചു.
0 Comments