പീച്ചി ലൂർദ്ദ് മാതാ പള്ളിയിലെ സംയുക്ത തിരുനാളിന് മോൺ. ജോർജ് മാനാടൻ കൊടിയേറ്റുന്നു. വികാരി ഫാ. ഫ്രാൻസിസ് തരകൻ സമീപം
പീച്ചി. ലൂർദ്ദ് മാതാ പള്ളിയിൽ പരിശുദ്ധ ലൂർദ്ദ് മാതാവിന്റെയും വി. യൗസേപ്പിതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ജനുവരി 8 9 10 തിയതികളിൽ ആഘോഷിക്കുന്നു. ജനുവരി രണ്ട് ഞായറാഴ്ച മുളയം മേരിമാതാ മേജർ സെമിനാരിയിലെ മോൺ. ജോർജ് മാനാടൻ തിരുനാളിന് കൊടിയേറ്റി. ജനുവരി 8 ശനിയാഴ്ച വൈകിട്ട് 6 30ന് അമ്പ്, കിരീടം, ലില്ലി എന്നിവയുടെ എഴുന്നെള്ളിപ്പുകൾ ഉണ്ടാകും. തിരുനാൾ ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് ഫാ. ജിസ്‌മോൻ പൂണോലിയുടെ മുഖ്യകാർമികത്വത്തിൽ ആഘോഷമായ തിരുനാൾ പാട്ടുകുർബാന അർപ്പിക്കും. തിരുനാൾ ആഘോഷ പരിപാടികൾക്ക് വികാരി ഫാ. ഫ്രാൻസിസ് തരകൻ, കൈക്കാരന്മാരായ ആൻറണി ചിറ്റിലപ്പള്ളി, ബെന്നി മലമേൽ, ലിവിൻ ആലയ്ക്കപ്പറമ്പിൽ, സാജു പാലത്തിങ്കൽ ജനറൽ കൺവീനർ ബെന്നി ഇലവും തറപ്പിൽ ജോ.ജനറൽ കൺവീനർമാരായ ജോജു ചിറ്റിലപ്പള്ളി, സജില ഇലവുംതറപ്പിൽ എന്നിവർ നേതൃത്വം നൽകും.
0 Comments