ഒരപ്പൻകെട്ടിൽ സുരക്ഷ ഒരുക്കണം എന്നാവശ്യപ്പെട്ട് ടൂറിസം മന്ത്രിക്ക് നിവേദനം നൽകും

ഒരപ്പൻകെട്ടിൽ എത്തിയ പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ പ്രദേശവാസികളുമായി 
 സംസാരിക്കുന്നു

കണ്ണാറ. ഒരപ്പൻ കെട്ടിലെ കയത്തിൽ വീണുള്ള അപകടങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ ഇവിടെ എത്തുന്ന  വിനോദ സഞ്ചാരികളുടെ  സുരക്ഷയ്ക്ക് വേണ്ട സംവിധാനങ്ങൾ ഒരുക്കണം എന്നാവശ്യപ്പെട്ട് വാർഡ് മെമ്പർ രേഷ്മ സജീഷിന്റെ നേതൃത്വത്തിൽ പ്രദേശവാസികൾ ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന് നിവേദനം നൽകാൻ തീരുമാനിച്ചു. ഈ മാസം പതിമൂന്നാം തിയ്യതി മന്ത്രിയെ കണ്ട് പഞ്ചായത്ത് അധികൃതർ നിവേദനം നൽകും. കഴിഞ്ഞ പുതുവത്സര തലേന്ന് ഒരപ്പൻകെട്ട് സന്ദർശിക്കാൻ എത്തിയ കുടുംബത്തിലെ 16 വയസ്സുള്ള പെൺകുട്ടി കയത്തിൽ വീണ് മരിച്ചിരുന്നു. ഒരപ്പൻകെട്ടിന്റെ മനോഹാരിതയും വെള്ളച്ചാട്ടവും ആസ്വദിക്കാൻ പുറമേ നിന്ന് ധാരാളം പേർ ഇവിടെ എത്തുന്നുണ്ട്. അതുകൊണ്ടാണ്  സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്ന് നാട്ടുകാരും വിവിധ സംഘടനകളും രാഷ്ട്രീയ കക്ഷികളുമൊക്കെ ആവശ്യപ്പെടുന്നത്. പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്  പി.പി രവീന്ദ്രൻ, വൈസ് പ്രസിഡണ്ട്  സാവിത്രി സദാനന്ദൻ, സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.വി. അനിത, ഇ.ടി ജലജൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.ആർ രമേഷ്, പഞ്ചായത്ത് മെമ്പർമാരായ രേഷ്മ സജീഷ്, ആരിഫ റാഫി തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.




Post a Comment

0 Comments