മികച്ച പട്ടികജാതി കർഷകനുള്ള അവാർഡിന് അപേക്ഷ ക്ഷണിക്കുന്നു
കൃഷി വകുപ്പിന്റെ ഭാഗമായ തൃശൂർ ആത്മ ഒല്ലൂക്കര ബ്ലോക്കിലെ മികച്ച പട്ടികജാതി കർഷകന് 10000 രൂപയുടെ ക്യാഷ് അവാർഡ് നൽകി ആദരിക്കുന്നു. സ്വന്തം ഭൂമിയിലോ പാട്ടത്തിനെടുത്ത ഭൂമിയിലോ 50 സെന്റിൽ കുറയാതെ കൃഷി ചെയ്യുന്ന കർഷകർക്ക് അപേക്ഷിക്കാം. അപേക്ഷകൾ 1512022 വരെ ഒല്ലൂക്കര എഡിഎ ഓഫീസിൽ സ്വീകരിക്കുന്നതാണ്.
ഇശ്രം കാർഡ് രജിസ്‌ട്രേഷൻ
ജനവരി 8 ശനിയാഴ്ച രാവിലെ 10 മണി മുതൽ 12 മണി വരെ ഇശ്രം കാർഡ് എടുക്കുന്നതിനായി പയ്യനം പുന്നച്ചുവട് അങ്കണവാടിയിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. ആധാർ കാർഡ്, ബാങ്ക് പാസ്സ് ബുക്ക്, നോമിനിയുടെ ഡേറ്റ് ഓഫ് ബർത്ത് എന്നിവ സഹിതം എത്തിച്ചേരണമെന്ന് വാർഡ് മെമ്പർ കെ.വി അനിത അറിയിച്ചു.
0 Comments