കൊലപാതക രാഷ്ട്രീയമല്ല, സഹാനുഭൂതിയുടെ രാഷ്ട്രീയമാണ് പാഠമാക്കേണ്ടത്: ഉമ്മൻ ചാണ്ടി

ചെറുവത്തൂർ മറിയാമ്മയ്ക്കും കുടുംബത്തിനും നിർമ്മിച്ചു നൽകിയ വീടിന്റെ താക്കോൽ ദാനം ഉമ്മൻ ചാണ്ടി നിർവഹിക്കുന്നു

വിലങ്ങന്നൂർ. മറ്റുള്ളവരെ എങ്ങനെ സഹായിക്കാൻ കഴിയും എന്നതിലാവണം രാഷ്ട്രീയ  മത്സരം നടക്കേണ്ടത് എന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പറഞ്ഞു. പായ്ക്കണ്ടത്ത് ഉമ്മൻ ചാണ്ടിയുടെ നിയമസഭാംഗത്വത്തിന്റെ 50-ാം വാർഷികത്തോടനുബന്ധിച്ച് ടി.ജെ സനീഷ്‌കുമാർ എംഎൽഎ നിർമ്മിച്ചു നൽകിയ വീടുകളുടെ താക്കോൽ ദാനം നിർവ്വഹിച്ചു സംസാരിക്കുകയായിരു അദ്ദേഹം. കൊലപാതക രാഷ്ട്രീയമല്ല, സഹാനുഭൂതിയുടെ രാഷ്ട്രീയമാണ് പാഠമാക്കേണ്ടത് എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പാണഞ്ചേരി പഞ്ചായത്തിലെ പായ്ക്കണ്ടത്ത് ചെറുവത്തൂർ വീട്ടിൽ മറിയാമ്മയ്ക്കും, ചാത്തംകുളത്ത് മുടിക്കോട്ടിൽ വീട്ടിൽ കമലയ്ക്കുമാണ് വീടുകൾ നിർമിച്ചു നൽകിയത്. 2020 നവംബറിൽ വീടുകളുടെ തറക്കല്ലിടൽ ചാണ്ടി ഉമ്മൻ നിർവ്വഹിച്ചിരുന്നു. പിന്നീട് ഫെബ്രുവരിയിൽ വീടുകളുടെ നിർമ്മാണ പുരോഗതി വിലയിരുത്താനും അദ്ദേഹം എത്തിയിരുന്നു. ഗുരുതരായ രോഗം ബാധിച്ച് വീൽചെയറിൽ കഴിയുകയാണ് മറിയാമ്മ. മാനസിക വെല്ലുവിളി നേരിടുന്ന രണ്ട് മക്കൾ മാത്രമാണ് മറിയാമ്മയ്ക്ക് കൂട്ടായി ഉള്ളത്. ചാത്തംകുളത്ത് സഹായത്തിനാരുമില്ലാതെ ഒറ്റയ്ക്ക കഴിയുന്ന വയോധികയാണ് കമല. ഡിസിസി പ്രസിഡണ്ട്  ജോസ് വള്ളൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ  സെക്രട്ടറിമാരായ ഒ. അബ്ദുറഹ്മാൻ കുട്ടി, ഷാജി കോടങ്കണ്ടത്ത് , രാജേന്ദ്രൻ അരങ്ങത്ത്, പി.എ മാധവൻ, എം.എൽ ബേബി, ജില്ല പഞ്ചായത്തംഗം അഡ്വ. ജോസഫ് ടാജറ്റ്, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് കെ.സി അഭിലാഷ്, കോൺഗ്രസ്സ് പീച്ചി മണ്ഡലം പ്രസിഡണ്ട് ബാബു തോമസ്സ്, പാണഞ്ചേരി മണ്ഡലം പ്രസിഡണ്ട് കെ.പി ചാക്കോച്ചൻ, റോയ് ദേവസ്സി, എം.കെ ശിവരാമൻ, ഷിബു പോൾ, സി.കെ ഷൺമുഖൻ, ഷൈജു കുര്യൻ, ബി.എസ് എഡിസൺ, സജി താന്നിക്കൽ, ഷിബു പീറ്റർ, പി.സി അജി, പ്രവീൺ രാജു എന്നിവർ പ്രസംഗിച്ചു.




Post a Comment

0 Comments