കുതിരാൻ. രണ്ടാം തുരങ്കം ഗതാഗതത്തിന് തുറന്ന് കൊടുത്തത് ടോൾ പിരിക്കാൻ അനുവാദം നൽകുന്നതിനല്ലെന്ന് മന്ത്രി കെ.രാജൻ പറഞ്ഞു. യഥാർത്ഥത്തിൽ രണ്ടാം തുരങ്കം തുറന്നു കൊടുക്കലല്ല മറിച്ച് അതിലൂടെ ഗതാഗതം തിരിച്ചു വിടുക മാത്രമാണ് ചെയ്തിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ടോൾ പിരിക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാതികൾ പരിശോധിക്കുന്നതിനായി പന്നിയങ്കര ടോൾ പ്ലാസ സന്ദർശിക്കുയായിരുന്നു അദ്ദേഹം. സർക്കാർ ഇതുവരെ ടോൾ പിരിക്കുന്നതിന് അനുവാദം നൽകിയിട്ടില്ല. കേന്ദ്ര സർക്കാരിന്റെ ഭാഗമാണ് ദേശീയപാത അതോറിറ്റി എങ്കിലും ഭൂമി കൈമാറുന്നതോടെ സംസ്ഥാന സർക്കാരിന്റെ ഉത്തരവാദിത്തം പൂർണ്ണമായി എന്ന് കരുതാൻ കഴിയില്ല. അതുകൊണ്ട്് തന്നെ സംസ്ഥാന സർക്കാരുമായി തീരുമാനം എടുക്കാതെ ടോൾ പിരിക്കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് പോകരുതെന്ന് ബന്ധപ്പെട്ട അധികാരികളെ അറിയിച്ചിട്ടുള്ളതായും മന്ത്രി പറഞ്ഞു. എം.പി ടിഎൻ പ്രതാപൻ, കളക്ടർ ഹരിത വി. കുമാർ, തൃശൂർ സിറ്റി പോലീസ് കമ്മീഷണർ ആർ ആദിത്യ, എസിപി കെ സി സേതു, പീച്ചി സിഐ എസ് ഷുക്കൂർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.വി സജു, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.പി രവീന്ദ്രൻ തുടങ്ങിയവരും ടോൾ പ്ലാസ സന്ദർശിച്ചു.
0 Comments