പാണഞ്ചരി. ഒന്നാം വാർഡിലെ വിവിധ സ്ഥലങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കണം എന്നാവശ്യപ്പെട്ട് റവന്യൂ വകുപ്പ് മന്ത്രിയും സ്ഥലം എംഎൽഎയുമായ അഡ്വ.കെ. രാജന് നിവേദനം നൽകി. വാർഡ് മെമ്പർ ജയകുമാർ ആദംകാവിലിന്റെ നേതൃത്വത്തിലാണ് നിവേദനം നൽകിയത്. ചെമ്പൂത്ര ബസ് സ്‌റ്റോപ്പ്, താളിക്കോട് കോമ്പാറ പ്രദേശങ്ങളിലാണ് അത്യാവശ്യമായി ഹൈമാസ്റ്റ് ലൈറ്റുകൾ വേണ്ടത്. ചെമ്പൂത്ര ക്ഷേത്രത്തിലേക്കുള്ള ഭക്തജനങ്ങളും പ്രദേശവാസികളും വന്നിറങ്ങുന്ന ബസ് സ്റ്റോപ്പ് പരിസരവും, വന്യമൃഗ ശല്യം നേരിടുന്ന കോമ്പാറ പ്രദേശങ്ങളും ഇരുട്ടിലാണെന്നും ജനങ്ങളുടെ സുരക്ഷക്ക് ആവശ്യമായ വെളിച്ചം പ്രദേശത്ത് ലഭ്യമാക്കണമെന്നും വാർഡ് മെമ്പർ ജയകുമാർ ആദംകാവിൽ ആവശ്യപ്പെട്ടു. എത്രയും വേഗം ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ച് നൽകാമെന്ന് മന്ത്രി ഉറപ്പ് നൽകിയതായും മെമ്പർ പറഞ്ഞു.
0 Comments