അയ്യായിരത്തിലേറെ പേർക്ക് തൊഴിൽ അവസരം ഒരുക്കുന്ന രണ്ട് മെഗാ ജോബ് ഫെയറുകൾ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി തൃശൂരിൽ നടക്കും. ജനുവരി 18 ന് തൃശൂർ ഗവ. എഞ്ചിനീയറിംഗ് കോളേജിലും ഫെബ്രുവരി 12, 13 തിയതികളിൽ തൃശൂർ വിമല കോളേജിലുമാണ് ജോബ് ഫെയറുകൾ നടക്കുക. ഇതിനുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ആരംഭിച്ചു. 18 വയസ്സ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാർഥികൾക്ക് രജിസ്റ്റർ ചെയ്യാം. തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ കേരള നോളജ് എക്കോണമി മിഷൻ, കേരള അക്കാദമി ഫോർ സ്‌കിൽ എക്‌സലൻസ് (കെയ്‌സ്) എന്നിവയുമായി സഹകരിച്ചാണ് തൊഴിൽ മേളകൾ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലേറെ സ്ഥാപനങ്ങൾ രണ്ട് മേളകളിലുമായി പങ്കെടുക്കും. നേരിട്ടും ഓൺലൈനിലുമായിരിക്കും തൊഴിലന്വേഷകരുമായുള്ള അഭിമുഖം നടക്കുക. ജനുവരി 18ന് രാവിലെ എട്ട് മുതൽ വൈകീട്ട് ആറു മണി വരെ തൃശൂർ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് ആദ്യ തൊഴിൽ മേള. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തൊഴിലുടമകൾക്കും തൊഴിൽ അന്വേഷകർക്കും രജിസ്റ്റർ ചെയ്യാം. ഫെബ്രുവരി 12, 13 തീയതികളിൽ തൃശൂർ വിമല കോളേജിൽ നടക്കുന്ന ജോബ് ഫെയറിൽ പങ്കെടുക്കുന്നതിനായി www.statejobportal.kerala.gov.in വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
0 Comments