മേട്രൺ കം റസിഡന്റ് ട്യൂട്ടർ ഒഴിവ്
പട്ടികജാതി വികസന വകുപ്പിന് കീഴിൽ തൃശൂർ ജില്ലയിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂൾ വടക്കാഞ്ചേരി (മലയാളം മീഡിയം ആൺകുട്ടികൾ)/ ചേലക്കര (ഇംഗ്ലീഷ് മീഡിയം ആൺകുട്ടികൾ) എന്നീ സ്ഥാപനങ്ങളിൽ 2021-22 അധ്യയന വർഷം മേട്രൺ കം റസിഡന്റ് ട്യൂട്ടർ തസ്തികയിൽ നിലവിലുളള 4 ഒഴിവിലേയ്ക്ക് കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും ബി എഡും യോഗ്യതയുള്ള എം.ആർ.എസ് ൽ താമസിച്ച് പഠിപ്പിക്കാൻ താൽപര്യമുള്ള പട്ടികജാതി വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസം 12,000 രൂപ ഓണറേറിയം ഉണ്ടായിരിക്കും. അപേക്ഷകർ ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം ജനുവരി 21 തൃശൂർ, അയ്യന്തോൾ സിവിൽ സ്‌റ്റേഷനിൽ പ്രവർത്തിക്കുന്ന ജില്ലാ പട്ടികജാതി ഓഫീസിൽ നടക്കുന്ന വാക്ക്ഇൻഇന്റർവ്യൂവിൽ ഹാജരാകണം. ചേലക്കര എം ആർ.എസ്സിലേക്കുള്ള ഇന്റർവ്യൂ 10.30നും വടക്കാഞ്ചേരി എം.ആർ.എസ്സിലേക്കുള്ള ഇന്റർവ്യൂ 2 മണിക്കും നടക്കും. ഫോൺ: 0487 2360381
ബാങ്ക് ഓഫ് ബറോഡ വെൽത്ത് മാനേജ്‌മെന്റ് സർവീസസ് വിഭാഗത്തിൽ 58 ഒഴിവ്
ജോലിപരിചയമുള്ള വെൽത്ത് മാനേജ്‌മെന്റ് പ്രഫഷനലുകൾക്കാണ് അവസരം കരാർ നിയമനം. ജനുവരി 27 വരെ ഓൺലൈനായി അപേക്ഷിക്കാം വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഷുറൻസ്) 28 ഒഴിവ്, െ്രെപവറ്റ് ബാങ്കർ (റേഡിയൻസ് െ്രെപവറ്റ്)20, ഇൻവെസ്റ്റ്‌മെന്റ് റിസർച് മാനേജർ (പോർട്‌ഫോളിയോ ആൻഡ് ഡാറ്റ അനാലിസിസ് റിസർച് )2, പോർട്‌ഫോളിയോ റിസർച് അനലിസ്റ്റ് 2, എൻആർഐ വെൽത്ത് പ്രൊഡക്ട്‌സ് മാനേജർ1, പ്രൊഡക്ട് മാനേജർ (ട്രേഡ് ആൻഡ് ഫോറെക്‌സ്) 1, ട്രേഡ് റഗുലേഷൻ സീനിയർ മാനേജർ1, പ്രൊഡക്ട് ഹെഡ് (െ്രെപവറ്റ് ബാങ്കിങ്)1, ഗ്രൂപ്പ് സെയിൽസ് ഹെഡ് (വെർച്വൽ ആർഎം സെന്റർ)1, ഹെഡ് വെൽത്ത് സ്ട്രാറ്റജിസ്റ്റ് (ഇൻവെസ്റ്റ്‌മെന്റ് ആൻഡ് ഇൻഷുറൻസ്)1 എന്നിങ്ങനെയാണ് ഒഴിവ് വിശദ വിവരങ്ങൾക്ക് www.bankofbaroda.co.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
0 Comments