നിർമ്മാണം പുരോഗമിക്കുന്ന മയിലാട്ടുംപാറ പീച്ചി അംബേദ്ക്കർ പാലം
പീച്ചി. മണലിപ്പുഴയ്ക്ക് കുറുകെ പീച്ചിയിൽ മയിലാട്ടുംപാറയേയും അംബേദ്കർ കുന്നിനെയും ബന്ധിപ്പിച്ചുകൊണ്ട് നിർമ്മാണം ആരംഭിച്ച മയിലാട്ടുംപാറ പീച്ചി അംബേദ്ക്കർ പാലത്തിന്റെ പണികൾ പുരോഗമിക്കുകയാണ്. 46 മീറ്റർ നീളത്തിൽ അഞ്ചര മീറ്റർ വീതിയിലാണ് പാലം. ഏഴ് പില്ലറുകളുണ്ടാകും. മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് കോടി രൂപ ചെലവിലാണ് പാലം പൂർത്തീകരിക്കുക. 25 ലക്ഷം രൂപയുടെ ഫണ്ടാണ് ആദ്യം അനുവദിച്ചിരുന്നതെങ്കിലും അന്ന് ഒല്ലൂർ എംഎൽഎയും ചീഫ് വിപ്പുമായിരുന്ന റവന്യൂ മന്ത്രി കെ. രാജന്റെ ഇടപെടലുകളെ തുടർന്നാണ് രണ്ട് കോടി രൂപയായി ഫണ്ട് ഉയർത്തിയത്. ഒരു നടപ്പാലമാണ് ഇവിടെ മുമ്പ് ഉണ്ടായിരുന്നത്. 2018ലെ പ്രളയ കാലത്ത് പാലത്തിന് തകർച്ച നേരിട്ടിരുന്നു. വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്ന വീതിയിലുള്ള ഒരു പാലം ഇവിടെ വേണമെന്നത് നാട്ടുകാരുടെ ദീർഘകാലമായുള്ള ആവശ്യമായിരുന്നുവെന്ന് വാർഡ്‌മെമ്പർ സ്വപ്‌ന രാധാകൃഷ്ണൻ പറഞ്ഞു. അംബേദ്ക്കർ പാലം പൂർത്തിയാകുന്നതോടെ പീച്ചി ഡാമിലൂടെ ചുറ്റിവരാതെ തന്നെ പീച്ചിയിലെ ഗവ. ഫിഷ് സീഡ് ഹാച്ചറിക്കു മുന്നിലെ റോഡിലൂടെ നേരെ മയിലാട്ടുംപാറയിലേക്ക് എത്താൻ കഴിയും.
0 Comments