പട്ടിക്കാട്. മൂന്നാം വാർഡ് പട്ടിക്കാട് ഗ്രാമസഭ ചേർന്നു. വാർഡ് മെമ്പർ ആനി ജോയ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് ഹാളിൽ വെച്ച് ചേർന്ന ഗ്രാമസഭയിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൻ കെ.വി അനിത പദ്ധതികളെക്കുറിച്ച് വിശദീകരണം നൽകി. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് അംഗം രമ്യ രാജേഷ് മുഖ്യാതിഥിയായിരുന്നു. ആശാവർക്കർമാർ, അംഗനവാടി ടീച്ചർമാർ, എഡിഎസ്-സിഡിഎസ് അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആർആർടി അംഗങ്ങൾ, വോട്ടർമാർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments