ദ്വിദിന ഫുട്‌ബോൾ മേള: യുവദർശൻ ചെമ്പൂത്ര ജേതാക്കൾ


പട്ടിക്കാട്. ചെമ്പൂത്ര യുവദർശൻ ക്ലബ്ബ് സംഘടിപ്പിച്ച ദ്വിദിന ഫുട്‌ബോൾ മേള സമാപിച്ചു. അകാലത്തിൽ പൊലിഞ്ഞ മുൻ കളിക്കാരൻ അരുണിന്റെ സ്മരണാർത്ഥമാണ് മേള സംഘടിപ്പിച്ചത്. ശനിയും ഞായറുമായി ആൽപ്പാറ ഗോൾ കാസ്റ്റിൽ ടർഫിൽ നടന്ന മത്സരത്തിൽ 28 ടീമുകൾ പങ്കെടുത്തു. ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിന് യുവദർശൻ ചെമ്പൂത്ര സോക്കർ ഷോർട്ട്‌സ് ചെമ്പൂത്രയെ തോൽപ്പിച്ചാണ് ജേതാക്കളായത്. മത്സരശേഷം നടന്ന ചടങ്ങിൽ വിന്നേഴ്‌സ് ട്രോഫിയും ക്യാഷ് പ്രൈസും സംഭാവന ചെയ്ത സിസ്റ്റംസ് ഉടമ രഞ്ജിത്ത് വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. ആദ്യകാല ക്ലബ്ബ് അംഗങ്ങൾ രണ്ടാം സ്ഥാനക്കാരായ സോക്കർ ഷോട്ട് ചെമ്പൂത്രയ്ക്ക് ട്രോഫി നൽകി. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് പ്രവീൺ രാജു, യുവദർശൻ ടീം രക്ഷാധികാരി എം.സി സജി, സ്ഥാപക സെക്രട്ടറി എ.അരവിന്ദാക്ഷൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments