പട്ടിക്കാട്. പാണഞ്ചേരി ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിൽ ചെമ്പൂത്ര കുരങ്ങൻപാറ പാറപ്പുറം റോഡിന്റെ റീടാറിംഗ് പൂർത്തീകരിച്ച് സഞ്ചാരയോഗ്യമാക്കി. നവീകരിച്ച റോഡിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രൻ നിർവ്വഹിച്ചു. ഏകദേശം 600 മീറ്ററോളം റോഡിന്റെ നവീകരണ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടത്തിയത്. ചെമ്പൂത്ര മകരച്ചൊവ്വ മഹോത്സവത്തോടനുബന്ധിച്ച് റോഡിന്റെ പണികൾ അതിവേഗമാണ് പൂർത്തീകരിച്ചതെന്നും സ്ട്രീറ്റ് ലൈറ്റുകളുടെ അറ്റകുറ്റ പണികൾ നടത്തി പ്രവർത്തിപ്പിക്കുന്നതിനാവശ്യമായ നടപടികൾ ഉടൻ സ്വീകരിക്കുമെന്നും വൈസ് പ്രസിഡന്റും വാർഡ് മെമ്പറുമായ സാവിത്രി സദാനന്ദൻ പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, മുൻ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ തോമസ് ശാമുവേൽ, സിപിഎം ബ്രാഞ്ച് സെകട്ടറി കെ. എ കൃഷ്ണൻകുട്ടി, ലത കൃഷ്ണൻകുട്ടി, അനുമോൾ തുടങ്ങിയവർ പങ്കെടുത്തു.
0 Comments