പട്ടിക്കാട്. പട്ടിക്കാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷകൾ ആരംഭിച്ചു. എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിച്ചാണ് പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയാക്കിയിരിക്കുന്നത് എന്ന് പ്രിൻസിപ്പൽ സിന്ധുഷ പറഞ്ഞു. പരീക്ഷയ്‌ക്കെത്തുന്ന കുട്ടികളുടെ ശരീരോഷ്മാവ് പരിശോധന, സാനിറ്റൈർ, മാസ്‌ക്കുകൾ എന്നിവ ഉൾപ്പെടെയള്ള കൊവിഡ് പ്രതിരോധ മാർഗ്ഗങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പിടിഎ പ്രസിഡണ്ട് പി.വി സുദേവൻ ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി. കുട്ടികൾക്ക് സുരക്ഷിതമായി പരീക്ഷയെഴുതാൻ വേണ്ട സൗകര്യങ്ങൾ സ്‌കൂളിൽ സജ്ജമാണെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ റെജി വി മാത്യു പറഞ്ഞു. കൊവിഡ് പോസിറ്റീവ് ആയവർക്കും പ്രാഥമിക സമ്പർക്കപ്പട്ടികയിൽ പെട്ടവർക്കും വെവ്വേറെ മുറികൾ പരീക്ഷയ്ക്കായി ഒരുക്കിയിട്ടുണ്ട്. ഇവർ മറ്റുള്ളവരുമായി സമ്പർക്കത്തിലാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ആരോഗ്യ പ്രവർത്തകരുടെ സേവനം സ്‌കൂളിലുണ്ടാകും. സാമൂഹ്യ അകലം പാലിച്ച് ഒരു ക്ലാസ്സിൽ 20 കുട്ടികൾക്ക് മാത്രം പരീക്ഷയെഴുതാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ന് രാവിലെ നടന്ന സോഷ്യോളജി പരീക്ഷയ്ക്ക് 11 പേരും ഉച്ചക്ക് ശേഷം കെമിസ്റ്ററി 39, ഹിസ്റ്ററി 14, ബിസിനസ് സ്റ്റഡീസ് 6 പേർ എന്നിങ്ങനെ വിദ്യാർത്ഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ മൂന്ന് പേർ കോവിഡ് പോസിറ്റീവ് ആയിരുന്നു. ഇവർക്കായി പ്രത്യേകം സജ്ജമാക്കിയ ക്ലാസ് മുറികളിലായിരുന്നു പരീക്ഷ നടത്തിയത്.
0 Comments