കണ്ണൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം. പുത്തൂരിൽ പ്രതിഷേധം


മണ്ണുത്തി. കണ്ണൂരിൽ സിൽവർലൈൻ അതിവേഗ റെയിൽ പദ്ധതി വിശദീകരണയോഗം നടക്കുന്ന ഹാളിലേക്ക് പ്രതിഷേധമാർച്ച് നടത്തിയ  യൂത്ത്‌കോൺഗ്രസ് നേതാക്കൾക്കെതിരെ ഡി.വൈ.എഫ്.ഐ, സി.പി.ഐ.എം നേതൃത്വത്തിൽ ആക്രമണം നടത്തിയെന്ന് ആരോപിച്ച് പ്രതിഷേധ ധർണ്ണ നടത്തി. യൂത്ത് കോൺഗ്രസ്സ് ഒല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുത്തൂരിൽ നടത്തിയ പ്രതിഷേധ യോഗം ജില്ലാ ജനറൽ സെക്രട്ടറി ആൾജോ ചാണ്ടി ഉൽഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് ജിത്ത് ചാക്കോ അദ്ധ്യക്ഷനായിരുന്നു. മണ്ഡലം പ്രസിഡന്റുമാരായ അരുൺ മേനക്കത്ത്, പ്രവീൺ രാജു, നിയോജക മണ്ഡലം വൈസ് പ്രസിഡന്റുമാരായ ജിസൺ, അനുപ്,  യുത്ത് കോൺഗ്രസ് നേതാക്കളായ അരോഷ്, ജിഫിൻ ജോയ്, സജാദ് ഇബ്രാഹിം, സിബിൻ ജോസഫ് എന്നിവർ സംസാരിച്ചു



Post a Comment

0 Comments