കുതിരാൻ. തുരങ്കത്തിനകത്ത് ഇന്ന് രാവിലെയുണ്ടായ വാഹനാപകടത്തിൽ ബൈക്ക് യാത്രക്കാരന് പരിക്കേറ്റു. ചേലക്കര സ്വദേശി ലാലു (52) ആണ് അപകടത്തിൽ പെട്ടത്. ലാലു സഞ്ചരിച്ചിരുന്ന ബൈക്കിന് പുറകിൽ ലോറി വന്ന് ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് മുന്നിൽ പോയിരുന്ന കാറിന് പുറകിൽ ചെന്ന് ഇടിക്കുകയുമായിരുന്നു. ബൈക്ക് പൂർണ്ണമായും തകർന്ന നിലയിലാണ്. പരിക്കേറ്റ ലാലുവിനെ തൃശൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമുള്ളതല്ല. പട്ടിലുംകുഴി-കട്ടച്ചിറക്കുന്ന് പാലത്തിന്റെ നിർമ്മാണ കമ്പനിയിലെ ജോലിക്കാരനാണ് അദ്ദേഹം. ജോലി സ്ഥലത്തേക്ക് പോകുന്ന വഴിക്കാണ് അപകടം സംഭവിച്ചത്. അപടകത്തെ തുടർന്ന ഭയന്നുപോയ ലോറി ഡ്രൈവർ വാഹനം വഴിയിൽ നിർത്തി ഇറങ്ങി ഓടിപ്പോയത് കുറച്ചു സമയത്തെ ഗതാഗതക്കുരുക്കിന് ഇടയാക്കി. ഒടുവിൽ പോലീസ് എത്തി വാഹനങ്ങൾ മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
0 Comments