പട്ടിക്കാട്. ഹൈവേ ജങ്ഷനിൽ പാലക്കാട് നിന്ന് തൃശൂർ ഭാഗത്തേയ്ക്ക് പോകുന്ന സർവ്വീസ് റോഡിലാണ് ഇപ്പോൾ ഹമ്പുകൾ നിർമ്മിക്കുന്നത്. സർവ്വീസ് റോഡിന്റെ ടാറിംഗ് പൂർത്തിയാക്കിയപ്പോൾ നിലവിലുണ്ടായിരുന്ന ഹമ്പുകൾ നീക്കം ചെയ്തിരുന്നു. ഇതുമൂലം വാഹനങ്ങൾക്ക് വേഗത വർധിച്ചതിനാൽ ഹൈവേ ജങ്ഷനിലും പീച്ചി റോഡി ജങ്ഷനിലും കാൽ നടക്കാർക്കും വാഹനങ്ങൾക്കും അടിപ്പാത കുറുകെ കടക്കുന്നത് അത്യന്തം അപകടകരമായി.ഇതേ തുടർന്ന് ഇരു ജങ്ഷനിലെയും സർവ്വീസ് റോഡുകളിൽ ആവശ്യമായ ഇടങ്ങലിലെല്ലാം ഹമ്പുകൾ നിർമ്മിക്കണമെന്ന് കരാർ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. പുതിയ ടാറിംഗ് ഉറച്ചതിനുശേഷം ഹമ്പ് നിർമ്മിക്കാമെന്ന് അധികൃതർ ഉറപ്പു നൽകിയതനുസരിച്ച് ഇപ്പോൾ ഹമ്പുകളുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ട്.
0 Comments