തൃശൂർ. സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഞായറാഴ്ചകളിൽ നടപ്പാക്കുന്ന കർശന നിയന്ത്രണങ്ങൾ ഇന്ന് അർധരാത്രി മുതൽ നിലവിൽ വരും. ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളാണ് നിലവിൽ വരുന്നത്. ഹോട്ടലുകളിൽ നിന്നും പാഴ്‌സൽ മാത്രമായിരിക്കും ലഭിക്കുക. പിഎസ്‌സി നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. 8 ട്രെയിൻ സർവ്വീസുകൾ റദ്ദാക്കി.
ഇളവ് നൽകിയിട്ടുള്ള അവശ്യ സർവീസുകൾ ഇവയാണ്
വിവാഹം, മരണാനനന്തര ചടങ്ങുകൾക്ക് 20 പേർ. അടിയന്തര വാഹന അറ്റകുറ്റപ്പണികൾക്കായി വർക്ക് ഷോപ്പുകൾ തുറക്കാം. ഹോട്ടലുകളിലെയും റിസോർട്ടുകളിലെയും സ്‌റ്റേ വൗച്ചേഴ്‌സ് ഹാജരാക്കിയാൽ വിനോദ സഞ്ചാരികളുടെ കാറുകളും ടാക്‌സി വാഹനങ്ങളും അനുവദിക്കും. ഞായറാഴ്ച ജോലിചെയ്യേണ്ടവർക്ക് തിരിച്ചറിയൽ കാർഡുമായി സഞ്ചരിക്കാം.
പരീക്ഷകൾക്ക് പോകുന്നവർക്ക് അഡ്മിറ്റ് കാർഡുകൾ കൈവശംവെച്ച് യാത്രചെയ്യാം. ദീർഘദൂരയാത്ര കഴിഞ്ഞെത്തുന്നവർ തീവണ്ടി, ബസ്, വിമാന യാത്രാ രേഖകൾ കാട്ടിയാൽ സഞ്ചരിക്കാം.
രാവിലെ ഏഴു മുതൽ രാത്രി ഒമ്പതുവരെ പ്രവർത്തിക്കാവുന്ന സ്ഥാപനങ്ങൾ
റെസ്‌റ്റോറന്റുകൾ, ബേക്കറികൾ പാഴ്‌സലുകൾക്കായി തുറക്കാം. പലവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറികൾ, പാലും പാലുത്പന്നങ്ങളും വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾ, ഇറച്ചിക്കടകൾ, കള്ളുഷാപ്പുകൾ. കൂറിയർ, ഇകോമേഴ്‌സ് പ്രവർത്തനങ്ങൾ.
0 Comments