ചെമ്പൂത്ര മകരച്ചൊവ്വ മഹോത്സവത്തിന് കൊടിയിറങ്ങി


പട്ടിക്കാട്. ചരിത്ര പ്രസിദ്ധമായ ചെമ്പൂത്ര കൊടുങ്ങല്ലൂർക്കാവ് ഭഗവതി ക്ഷേത്രത്തിലെ മകരച്ചൊവ്വ മഹോത്സവത്തിന് കൊടിയിറങ്ങി. പുലർച്ചെ 5 മുതൽ ആയിരുന്നു പൂരം വരവേൽപ്പ്. 7.30ഓടെ കൂട്ടിയെഴുന്നള്ളിപ്പിന് സമാപനം കുറിച്ചു. തുടർന്ന് ഒറു കുളങ്ങരയിൽ നടന്ന ആറാട്ടോടെയാണ് മകരച്ചൊവ്വ മഹോത്സവത്തിന് കൊടിയിറങ്ങിയത്. ഇതോടെ അടുത്ത വർഷം വീണ്ടും കാണാം എന്ന പ്രതീക്ഷയോടെ ഭക്തർ പിരിഞ്ഞു.  ക്ഷേത്രം തന്ത്രി മുണ്ടാരപ്പിള്ളി മനയ്ക്കൽ മുരളീകൃഷ്ണൻ നമ്പൂതിരി ക്ഷേത്രാചാര ചടങ്ങുകൾക്കും വിവിധ കർമ്മങ്ങൾക്കും മുഖ്യ കാർമ്മികത്വം വഹിച്ചു. ക്ഷേത്രം ഭരണ സമിതി പ്രസിഡണ്ട് കെ.കെ രാജേഷ്, സെക്രട്ടറി കെ.ടി ഉണ്ണികൃഷ്ണൻ ട്രഷറർ വി.കെ ചന്ദ്രൻ എന്നിവർ  ഉത്സവാഘോഷ ചടങ്ങുകൾക്ക് നേതൃത്വം നൽകി.



Post a Comment

0 Comments