കണ്ണാറ. ആൽപ്പാറ ശാന്തിനഗറിൽ സ്‌കൂട്ടറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്നു യുവാക്കൾക്ക് പരിക്കേറ്റു. ഇന്ന് വൈകീട്ട് ആറരയോടെയാണ് അപകടമുണ്ടായത്. പട്ടിക്കാട് നിന്നും കണ്ണാറയിലേക്ക് വരികയായിരുന്ന കണ്ണാറക്കുന്നിൽ ചെറുവത്തൂർ വീട്ടിൽ ജോസഫ് മകൻ ഷജിൽ, കണ്ണാറയിൽ നിന്ന് പട്ടിക്കാട്ടേയ്ക്ക് വരികയായിരുന്ന ചെന്നായ്പ്പാറ സ്വദേശി ബിബിനും കൂട്ടുകാരൻ കണ്ണാറ ഉദയപുരം കോളനി കോടാക്കി വീട്ടിൽ ജിനീതും സഞ്ചരിച്ചിരുന്ന സ്‌കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് പരിക്കേറ്റ മൂന്നുപേരെയും ആംബുലൻസിൽ ഉടൻ തന്നെ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ചെവിയിൽ നിന്നും രക്തസ്രാവമുണ്ടായതിനെ തുടർന്ന് ഷജിലിനെ അടിയന്തര ചികിത്സയ്ക്കായി തൃശൂർ ദയ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.
0 Comments