പീച്ചിയിൽ കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് പഞ്ചായത്തിന് നിവേദനം നൽകി


പട്ടിക്കാട്.
പീച്ചി സെന്ററിൽ എല്ലാവിധ സൗകര്യങ്ങളുമുള്ള കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ പീച്ചി യൂണിറ്റിന്റെ നേതൃത്വത്തിൽ പാണഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് പി.പി രവീന്ദ്രന് നിവേദനം നൽകി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി വിനോദ സഞ്ചാരികൾ എത്തുന്ന പീച്ചിയിൽ വിനോദ സഞ്ചാരികൾക്കും വ്യാപാരികൾക്കും, ഓട്ടോ തൊഴിലാളികൾക്കും, നാട്ടുകാർക്കും ഉപയോഗപ്രദമായി ഒരു പൊതു കംഫർട്ട് സ്റ്റേഷൻ അനുവദിക്കണമെന്നും നാട്ടുകാരുടെ സുരക്ഷ മുൻ നിർത്തി പീച്ചി സെന്ററിലും പരിസര പ്രദേശങ്ങളിലും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടു.



Post a Comment

0 Comments