പ്രിയദർശിനി കൾച്ചറൽ സൊസൈറ്റി പുതുവത്സര ആഘോഷം നടത്തി


മണ്ണുത്തി. മാടക്കത്തറ പ്രിയദർശിനി കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കരുവാൻകാട് പ്രിയദർശനി ഓഡിറ്റോറിയത്തിൽ പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. കൾച്ചറൽ സൊസൈറ്റി ജില്ലാ ചെയർമാൻ ശ്രീ സുന്ദരൻ കുന്നതുള്ളി നേതൃത്വം നൽകി. കൊവിഡ് ഉൾപ്പെടെയുള്ള വലിയ ദുരന്ത കാലഘട്ടത്തിൽ നിന്നും പുതിയ പ്രതീക്ഷയിലേക്ക് ഉള്ള പാത തീർക്കുവാൻ 2022 ന് കഴിയട്ടെ എന്ന് അദ്ദേഹം പറഞ്ഞു. ബ്ലോക്ക് പ്രസിഡണ്ട് കെ സി അഭിലാഷ് കേക്ക് മുറിച്ച് പുതുവത്സര സന്ദേശം നൽകി. പ്രിയദർശിനി കൾച്ചറൽ സൊസൈറ്റി ഭാരവാഹികളായ പ്രദീപ് വി എസ്, ശ്രീനിവാസൻ കുളങ്ങര, ജോൺസൺ മല്യയത്, ശകുന്തള സജീവൻ, ജിൻസി ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. കുട്ടികളുടെ കലാപരിപാടികളും ഉണ്ടായിരുന്നു.



Post a Comment

0 Comments